തൊടുപുഴ (07/04/20)
: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് റോഡിൽ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന ബേക്കറിയുടമ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കോലാനിയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപമാണ് സംഭവം. വഴിത്തലയിൽ നിന്നു തൊടുപുഴയിലേക്കു വരികയായിരുന്ന കാറിന്റെ നിയന്ത്രണം വിട്ടു സൂപ്പർ മാർക്കറ്റിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിച്ചു മറിയുകയായിരുന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
| losing control, speeding | NA | 0+ | https://plus.codes/6JXRVMPW+QW |
ഓടിക്കൂടിയ നാട്ടുകാരാണു തലകീഴായി മറിഞ്ഞ കാറിൽ നിന്നു ഡ്രൈവറെ പുറത്തെത്തിച്ചത്. ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ റോഡിന്റെ വശത്തേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനത്തിൽ നിന്നു റോഡിലേക്ക് വീണ ഓയിൽ അഗ്നിരക്ഷാസേന കഴുകിനീക്കി.
Read more news from the source.
verified
ReplyDelete