Saturday, 4 April 2020

തിരുവല്ലം ജംക്‌ഷനിൽ ആറ് മാസത്തിനിടെയുണ്ടായത് 22 അപകടങ്ങള്‍

തിരുവല്ലം (29/02/20) : തിരുവനന്തപുരം കോവളം ദേശീയപാതയില്‍ ആളെക്കൊല്ലാന്‍ വഴിയൊരുക്കി ദേശീയപാത അതോറിറ്റിയും പൊലീസും. തിരുവല്ലത്ത് ഇരുദിശയിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് ഒരേവരിയിലൂടെ. ചീറിപ്പായുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍വീസ് റോഡ് ഒരുക്കാനോ പരിഹാരമാര്‍ഗം കാണാനോ നടപടിയുമില്ല.

കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാവുന്ന ദേശീയപാതയുടെ ഭാഗമായ തിരുവല്ലം ജംക്‌ഷനിൽ ആറ് മാസത്തിനിടെയുണ്ടായത് 22 അപകടങ്ങള്‍, 47 പേര്‍ക്ക് പരുക്ക്. വിചിത്രമായ ഗതാഗതപരിഷ്കാരമാണ് ഈ അപകടത്തിനെല്ലാം കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, reckless driving, unscientific constructionNA as no accident details available22+https://plus.codes/6JWRCXV2+7X

രണ്ട് ദിശകളില്‍ നിന്നും വാഹനങ്ങളെത്തുന്നതോടെ ജങ്ഷനില്‍ കൂട്ടപ്പൊരിച്ചിലാണ്. തട്ടാതെയും മുട്ടാതെയും മറുകര കടക്കണമെങ്കില്‍ ഭാഗ്യം വേണം. ജംക്‌ഷനിൽ മാത്രമല്ല, മുക്കാല്‍ കിലോമീറ്ററോളം ദൂരത്തില്‍ ഇങ്ങിനെ ട്രാഫിക് തെറ്റിച്ചാണ് വാഹനങ്ങള്‍ പായുന്നത്. പുതിയ പാത തുറന്ന ശേഷം ദേശീയപാത അതോറിറ്റി തന്നെയാണ് അപകടത്തിലേക്ക് നയിക്കുന്ന ഈ സഞ്ചാരപാത തുറന്ന് നല്‍കിയത്. സര്‍വീസ് റോഡില്ലാതെ ബൈപ്പാസിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ് പ്രശ്നം.
 

 

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...