Wednesday, 15 April 2020

എറണാകുളം ടൗൺ ഹാളിനു മുന്നിൽ വാഹനം നിയന്ത്രണം വിട്ടു പാഞ്ഞുകയറി

കൊച്ചി (14/04/20) : ഭക്ഷണം കാത്തു നിന്നവരുടെ ഇടയിലേക്കു വാഹനം നിയന്ത്രണം വിട്ടു പാഞ്ഞുകയറി ഡ്രൈവർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. എറണാകുളം ടൗൺ ഹാളിനു മുന്നിൽ ഇന്നലെ പതിനൊന്നരയോടെയാണു സംഭവം. അതിഥി തൊഴിലാളികളായ മണി എന്ന മുത്തുവും മറ്റൊരാളുമാണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രണ്ടാമ‌ത്തെയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല.
ദണ്ഡപാണി (37), ബാബു (47) എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വാഹനത്തിന്റെ ഡ്രൈവർ അസ്കറിനും (26)ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/6JXRX7QP+9C

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...