Sunday, 19 April 2020

പുതുവേലി വളവിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചു അപകടം

കൂത്താട്ടുകുളം (18/04/20) : എംസി റോഡിൽ വാഹനാപകടം പതിവായ പുതുവേലി വളവിൽ, തിരക്ക് കുറഞ്ഞ ലോക്ഡൗണിലും ലോറികളുടെ കൂട്ടിയിടി. മാർ കുര്യാക്കോസ് കോളജിനു സമീപമുള്ള വളവിലാണ് വൈകിട്ട് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ ലോറി ജീവനക്കാർ ചികിത്സയിലാണ്.
കോട്ടയം ഭാഗത്തു നിന്നു വന്ന ലോറിയുടെ ഡ്രൈവർ പാലക്കാട് കടവുംകുന്ന് താന്നിക്കൽ പുത്തൻപുരയിൽ സി. ശശി (41),എതിരെ വന്ന ലോറിയുടെ ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി അജയകുമാർ (25), സഹായി മാർത്താണ്ഡം സ്വദേശി ദേവരാജൻ (59) എന്നിവർക്കാണ് പരുക്ക്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless drivinggo slow on curvy roads0+https://plus.codes/6JXRRHFQ+V4

ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരം കാബിനുകൾ കോർത്തു കിടന്ന ലോറിയിൽ കുടുങ്ങിയ ശശിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന, വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...