Thursday, 28 May 2020

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

മുളന്തുരുത്തി(27-05-2020) :മുളന്തുരുത്തി വട്ടുക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവ് ചെയ്തിരുന്നയാൾ മരിച്ചു.. കാക്കനാട് പടമുകൾ മാളിയേക്കൽ വീട്ടിൽ  വിനോദാണ് (45) മരിച്ചത്‌. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ വിനോദിനെ മുളന്തുരുത്തി ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്. ഒരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിൽ ടാങ്കർ കാറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.ബൈക്ക് യാത്രികരായ രണ്ട് പേർക്കും ഗുരുതര പരിക്കുണ്ട്. ചോറ്റാനിക്കര എസ്.ഐ. അരുൺ ദേവിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

Mulanthuruthi (27-05-2020): A driver of a car was killed in a collision between a tanker lorry and a car at Mulanthuruthi Vattukkunnu. Vinod, who was trapped in the car after the accident, was pulled out by the fire brigade after the car broke down. Eyewitnesses said the tanker collided with a car while trying to overtake a bike. Both bike riders were seriously injured. Chottanikkara SI Police led by Arun Dev took action.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking overtake with care1https://plus.codes/6JXRW93P+36




No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...