Thursday, 28 May 2020

മുട്ടത്തിപ്പറമ്പ് ജംക്‌ഷനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്

തണ്ണീർമുക്കം (28/05/20) : മുട്ടത്തിപ്പറമ്പ് ജംക്‌ഷനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കെഎസ്ഇബി തണ്ണീർമുക്കം സെക്‌ഷൻ ഓഫിസിലെ സബ് എൻജിനീയർ സുദീപ്, ഓവർസീയർ മോഹനൻ, കാർ യാത്രക്കാരായ വൈക്കം പടിഞ്ഞാറേ മറ്റപ്പള്ളിൽ രാജേഷ്, ഭാര്യ പ്രീത, മക്കളായ ഹരികൃഷ്ണൻ, വിജയ് എന്നിവർക്കാണ് പരുക്കേറ്റത്.
നിയന്ത്രണം വിട്ട കാർ സമീപമുള്ള മഠത്തിവെളി രാധാകൃഷ്ണന്റെ ലോട്ടറി കട ഇടിച്ചു തകർത്തശേഷം തലകീഴായി മറിഞ്ഞു. സുദീപ്, മോഹനൻ എന്നിവരുടെ കൈക്കും കാലിനും ഒടിവുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മ പൊലീസ് കേസെടുത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and losing controlTBA0+https://plus.codes/6JXRM93F+7Q

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...