Sunday, 10 May 2020

തൃപ്പുണിത്തറയിൽ സ്‌കൂട്ടർ തെന്നി മറിഞ്ഞു യുവാവ് മരിച്ചു

തൃപ്പുണിത്തുറ (10/04/20) : എസ്‌എൻ ജംക്‌ഷൻ - എരൂർ റോഡിൽ പോട്ടയിൽ ബസ് സ്‌റ്റോപ്പിന് സമീപം സ്‌കൂട്ടർ തെന്നി മറിഞ്ഞു മലപ്പുറം കരപ്പുറം ചീനിക്കുന്ന് കാട്ടാക്കൽ പുത്തൻവീട്ടിൽ രാമചന്ദ്രന്റെ മകൻ കെ.ആർ. ജിജിൽ (20) മരിച്ചു. സ്‌കൂട്ടറിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന പാലക്കാട് കൊടുവായൂർ ഏത്തന്നൂർ അമ്പലപ്പറമ്പ്  വീട്ടിൽ സഞ്ജിത്തിനെ (24) പരുക്കുകളോടെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, didn't wear helmetsalways wear helmets1+https://plus.codes/6JXRX87R+3G

ഇന്നലെ വൈകിട്ട് 6.30 നായിരുന്നു അപകടം. എരൂരിൽ ബേക്കറിയിലെ ജോലിക്കാരായിരുന്ന ഇവർ സാധനങ്ങൾ വാങ്ങിക്കാൻ പോകുന്ന വഴി ആയിരുന്നു അപകടം. സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞപ്പോൾ ജിജിലിന്റെ തല റോഡിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും.

Source : Malayala Manorama Daily

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...