മണ്ണുത്തി (11/05/20) : രോഗിയുമായി തൃശൂരിലേക്കു പോയ ആംബുലൻസ് മറിഞ്ഞു, 2 പേർക്കു ഗുരുതര പരുക്ക്. പീച്ചി വിലങ്ങന്നൂർ കിഴക്കേതിൽ ഏബ്രഹാം(72), ഭാര്യ മേരി (69) എന്നിവർക്കാണു പരുക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന മകൻ സുനിലിനും ആംബുലൻസ് ഡ്രൈവർ വിലങ്ങന്നൂർ സ്വദേശി റിജോയ്ക്കും നിസ്സാര പരുക്കുണ്ട്. ശ്വാസകോശ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്നു മേരിയെ പുലർച്ചെ 3നു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം.
കാളത്തോട് സ്റ്റേറ്റ് ബാങ്കിനു സമീപം ട്രാൻസ്ഫോമറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ചാറ്റൽ മഴയെ തുടർന്നു മിനുസമേറിയ റോഡിൽ നിന്ന് ആംബുലൻസ് വഴുതി ഇറങ്ങുകയും നിയന്ത്രണംവിട്ടു ഇടിച്ചു മറിയുകയും ചെയ്തതാണെന്നു ഡ്രൈവർ പറഞ്ഞു. സമീപത്തു നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചു. പരുക്കേറ്റവരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| road becomes slippery during rain, losing control | drive slowly and cautiously especially during bad weather | 0+ | https://plus.codes/7J2RG7F2+F8 |
Read more news from the source.

Verified
ReplyDelete