Sunday, 17 May 2020

എസ്എൻ പുരം മഹിളാ സമാജത്തിനു സമീപം വീടിന്റെ സൺഷേഡിലേക്ക് മിനി ലോറി മറിഞ്ഞു

ആലുവ (17/05/20) : കോൺക്രീറ്റ് കട്ടയുമായെത്തിയ മിനി ലോറി എസ്എൻ പുരം മഹിളാ സമാജത്തിനു സമീപം റോഡ് നിരപ്പിനു താഴെയുള്ള വീടിന്റെ സൺഷേഡിലേക്കു മറിഞ്ഞു. ആർക്കും പരുക്കില്ല. വൈകിട്ടാണു സംഭവം. 8 മാസം മുൻപു ടൈൽ വിരിച്ച റോഡ് താഴോട്ടിരുന്നതും പാർശ്വഭിത്തി തകർന്നതുമാണ് അപകട കാരണം. കൈതേലിപ്പറമ്പ് രമണന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിനു സാരമായ കേടുപറ്റി. തൊട്ടടുത്തു പണി നടക്കുന്ന മറ്റൊരു വീട്ടിലേക്കു കൊണ്ടുവന്നതാണ് കോൺക്രീറ്റ് കട്ടകൾ.
മറിഞ്ഞ ലോറി മണ്ണുമാന്തിയിൽ ബന്ധിച്ച ശേഷം കട്ടകൾ ഇറക്കി. പിന്നീടു ക്രെയിൻ ഉപയോഗിച്ചു പൊക്കിമാറ്റി. ചൂർണിക്കര പഞ്ചായത്ത് 6–ാം വാർഡിൽ പെട്ട സ്ഥലമാണിത്. റോഡിൽ കട്ട വിരിച്ച ഭാഗത്തെ മണ്ണ് ഒലിച്ചുപോയി. പണി നടന്നപ്പോൾ തന്നെ റോഡിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയതാണെന്നു നാട്ടുകാർ പറഞ്ഞു. മണ്ണ് ഉറപ്പിക്കാതെ മെറ്റലിട്ടു കട്ട വിരിച്ചുവെന്നാണ് ആരോപണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unscientific construction of roadgo slow0+https://plus.codes/7J2R39R3+77

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...