Saturday, 16 May 2020

പുലിയൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു

പുലിയൂർ (16/05/20)  : പത്രവിതരണത്തിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറി‍ഞ്ഞു, മലയാള മനോരമ ഏജന്റ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഗിരിജ ഭവനത്തിൽ ജി.ഗിരീഷ്കുമാറാണ് (32) അപകടത്തിൽപെട്ടത്.ഇന്നലെ രാവിലെ 5 മണിയോടെ പുലിയൂർ 12–ാം വാർഡ് പാൽക്കുളം ജംക്‌ഷനു സമീപമാണ് അപകടം.നിയന്ത്രണം വിട്ട സ്കൂട്ടർ ഇവിടെ, പഴങ്ങാട്ടുകുളത്തിലേക്കു മറിയുകയായിരുന്നു.
ഗിരീഷ് റോഡിലേക്കു വീണു.നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ടാണു സ്കൂട്ടർ കരയ്ക്കു കയറ്റിയത്. പുലിയൂർ–ഇടവങ്കാട് റോഡരികിൽ കൈവരിയോ സംരക്ഷണവേലിയോ ഇല്ലാത്ത കുളം അപകടഭീഷണി ഉയർത്തുകയാണ്.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റോഡരികിലാണു കുളം. മുൻപു സമാനമായ അപകടം ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
no protection walls on either side of the roadalways wear helmet 0+https://plus.codes/6JXR8H3P+H8

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...