Saturday, 2 May 2020

കളമശ്ശേരി ദേശീയപാതയിൽ വാൻ മീഡിയനിൽ ഇടിച്ച് അപകടം

കളമശേരി (29/04/20) : പൊലീസുകാരായ കെ.കെ.മഹേഷ്കുമാർ, അബിൻ, സെബാൻ എന്നിവർ രാത്രി ഡ്യൂട്ടി കഴിഞ്ഞു പുലർച്ചെ 5.30ന് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് ദേശീയപാതയിൽ മീഡിയനിലേക്ക് ഇടിച്ചു നിൽക്കുന്ന വാൻ കണ്ടത്. ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ചും എൻജിൻ ഓഫാക്കാതെയും കിടന്ന വാൻ ദേശീയപാതയിലൂടെ പോയ മറ്റു വാഹനങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. അസ്വാഭാവികമായി തോന്നിയതിനാൽ പൊലീസുകാർ വാഹനം പരിശോധിച്ചു. ഡ്രൈവർ സീറ്റിൽ ബോധമില്ലാതെ കമിഴ്ന്നു കിടക്കുന്ന ബിനുവിനെയാണ് കണ്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
no details availableno details available0+https://plus.codes/7J2R384C+GF

ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയതിനാലാണ് ബിനു രക്ഷപ്പെട്ടത്. പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. മാമംഗലത്തെ ഹോട്ടലിൽ ജീവനക്കാരനായ ബിനു എൻഎഡിക്കു സമീപത്തെ ഫാമിൽ നിന്ന് പാൽ ശേഖരിക്കാൻ വരുമ്പോഴാണ് സംഭവം.

Read more news from the source. 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...