വടക്കേക്കര (02/05/20) : വൺവേ തെറ്റിച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ രാവിലെ 6 മണിയോടെ ദേശീയപാതയിൽ ലേബർ കവലയ്ക്കു സമീപത്തായിരുന്നു അപകടം. കർണാടക റജിസ്ട്രേഷനുള്ള ലോറിയിൽ സവാള കയറ്റി എറണാകുളത്തേക്കു കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കോട്ടപ്പുറം പാലം ഇറങ്ങിവന്ന ലോറി കുര്യാപ്പിള്ളി പാലത്തിലൂടെ ലേബർ കവലയിലേക്കു പോകേണ്ടതിനു പകരം മൂത്തകുന്നം കവലയിൽ വച്ചു വൺവേ റോഡിൽ കയറി.
വളവിൽ വച്ച് എതിർവശത്തു നിന്നു മറ്റൊരു വാഹനം വരുന്നതു കണ്ടു ഡ്രൈവർ വെട്ടിച്ചപ്പോഴാണു നിയന്ത്രണം വിട്ടു മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾക്കു പരുക്കില്ല. മുൻപിൽ വണ്ടിയില്ലെങ്കിൽ വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഇനിയും വൺവേ തെറ്റിക്കാനുള്ള സാധ്യതയുണ്ട്. ഇത് അപകടത്തിനു വഴിതെളിക്കും. വാഹനങ്ങൾ വൺവേ തെറ്റിക്കാതെ കടന്നു പോകുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നു പ്രദേശവാസികൾ പറഞ്ഞു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry took wrong way | drive cautiously if the driver has no idea about the location | 0+ | https://plus.codes/7J2R56Q2+9W |
Read more news from the source.

No comments:
Post a Comment