Friday, 22 May 2020

ചമ്പന്നൂരിൽ റോഡിൽ മണ്ണ് കൂട്ടിയിട്ടു; ലോറി മറിഞ്ഞു

അങ്കമാലി (22/05/20) : ഫുഡ് കോർപറേഷനിൽ നിന്നു റേഷൻ കടയിലേക്ക് അരി കയറ്റി പോയ ലോറി അങ്കമാലി-മാഞ്ഞാലി പൊതുമരാമത്ത് വകുപ്പ് റോഡിലെ ചമ്പന്നൂർ കെഎസ്ഇബി സ്റ്റോറിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. നാട്ടുകാരും ലോറി ഡ്രൈവർമാരും ചേർന്ന് അരി മറ്റൊരു ലോറിയിലേക്കു മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണു വാഹനം നിവർത്തിയത് ആളപായമില്ല.
മറ്റൊരിടത്ത് കാന നിർമിച്ചപ്പോൾ കോരിയ മണ്ണ് മാഞ്ഞാലി റോ‍ഡിന് ഇരുവശവും കൂടിക്കിടക്കുന്നതാണ് അപകടകാരണം. 2 വാഹനങ്ങൾക്ക് ഒരേ സമയം പോകാൻ കഴിയാത്ത വിധമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വ്യവസായ മേഖലയിലേക്കും ഫുഡ് കോർപറേഷനിലേക്കും നൂറുകണക്കിനു ഭാരവാഹനങ്ങൾ നിത്യേന പോകുന്ന വഴിയാണിത്. അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചതിനാൽ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. 2 വർഷം മുൻപ് ഈ ഭാഗത്തെ മറ്റൊരു റോഡിൽ കാന നിർമിച്ചപ്പോൾ എടുത്തു മാറ്റിയ മണ്ണാണ് ഇവിടെ കൊണ്ടുവന്നു കൂട്ടിയിരിക്കുന്നത്. പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും മണ്ണ് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും കൗൺസിലർ സാജി ജോസഫ് അറിയിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
narrow roadTBA0+https://plus.codes/7J2R59MC+76

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...