Thursday, 21 May 2020

പാലാ - പൊൻകുന്നം റോഡിൽ ബസ് അപകടത്തിൽപെട്ടു

പാലാ (21/05/20) : പീരുമേട്, കുമളി എന്നിവിടങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളുമായി എറണാകുളത്തേക്കു പോയ കെഎസ്ആർടിസി. ബസുകളിൽ ഒന്ന് മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ച് 5 പേർക്കു നിസാര പരുക്കേറ്റു. ഇന്നലെ രാത്രി ഒൻപതോടെ പാലാ - പൊൻകുന്നം റോഡിൽ 12–ാം മൈൽ കവലയിലായിരുന്നൂ അപകടം. 60 പേരാണ് 3 ബസുകളിലായി ഉണ്ടായിരുന്നത്.മുൻപിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലുണ്ടായിരുന്ന ബസും ബ്രേക്ക് ചെയ്തു. എന്നാൽ ഏറ്റവും പിന്നിൽ വന്ന ബസ് മുന്നിലുണ്ടായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden braking of the busTBA0+https://plus.codes/6JXRMMXP+83
പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.പിന്നീട് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസും ഇവർ വന്ന മറ്റ് 2 ബസുകളിലുമായി അതിഥി തൊഴിലാളികളെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയി. അപകടമുണ്ടായ സ്ഥലം അഗ്നി രക്ഷാ സേന എത്തി ശുചീകരിച്ചു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...