Sunday, 31 May 2020

മദ്യപിച്ച് കാർ ഓടിച്ചു; കൈതേപ്പാലം ജംക്‌ഷനിൽ ഓട്ടോയും കാറും ഇടിച്ചു തെറിപ്പിച്ചു

പുതുപ്പള്ളി (31/05/20) : മദ്യപിച്ചു കാർ ഓടിച്ചയാൾ എതിർദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷയും കാറും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് പാലത്തിന്റെ കലുങ്കിൽ കാർ ഇടിച്ചുനിന്നു.പ്ലസ്ടു പരീക്ഷ കഴി​ഞ്ഞ ഓട്ടോറിക്ഷയിൽ മടങ്ങിയ വിദ്യാർഥിനിക്ക് ഉൾപ്പെടെ പരുക്കേറ്റു. ഇന്നലെ 1.15ന് കൈതേപ്പാലം ജംക്‌ഷനിൽ ആയിരുന്നു അപകടം. കറുകച്ചാൽ സ്വദേശി കൊച്ചിപ്പറ ജോമോന് എതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തു.
ജോമോൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കറുകച്ചാൽ ഭാഗത്തു നിന്ന് അമിതവേഗത്തിൽ ദിശ തെറ്റിച്ചു കടന്നുവന്ന കാർ കൈതേപ്പാലം കൊച്ചുപനയത്തിൽ സുരേഷ്കുമാറിന്റെ ഓട്ടോറിക്ഷയിൽ ആണ് ആദ്യം ഇടിച്ചത്. മകൾ മിഥുലയെ(17) പ്ലസ്ടു പരീക്ഷ കഴിഞ്ഞു കൂട്ടിക്കൊണ്ടുവരികയായിരുന്നു സുരേഷ്. ഇടിച്ച ശേഷവും നിർത്താതെ മുന്നോട്ടു നീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം പാലത്തിന്റെ കലുങ്കിലേക്കു പോയി ഇടിച്ചു നിൽക്കുകയായിരുന്നു.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
drunken driver, speeding, careless drivingTBA0+https://plus.codes/6JXRGHRM+QPM

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...