ചങ്ങനാശേരി (30/05/20) : എംസി റോഡിൽ അപകടങ്ങൾ കൂടി. കോട്ടയം - ചങ്ങനാശേരി റൂട്ടിൽ കണ്ണംപേരൂർച്ചിറ പാലത്തിനും പുന്നമൂടിനും ഇടയിലുള്ള ഭാഗത്താണ് അപകടങ്ങളിൽ അധികവും ഉണ്ടാകുന്നത്. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 4 അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6നും 9നും ഇടയിൽ തുരുത്തി ഭാഗത്ത് 3 സ്ഥലങ്ങളിൽ അപകടമുണ്ടായി.
കാറുകൾ കൂട്ടിയിടിച്ചും കാറും ബൈക്കും കൂട്ടിയിടിച്ചും ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുമായിരുന്നു അപകടം. 3 സംഭവങ്ങളിലായി 3 പേർക്കു പരുക്കേറ്റിരുന്നു. ഇവരെ ചെത്തിപ്പുഴയിലെയും പെരുന്നയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈകിട്ടു കനത്ത മഴ പെയ്തതിനു പിന്നാലെയാണ് അപകടങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച പകൽ മീൻ കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് വഴിവിളക്കിന്റെ തൂണിൽ ഇടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു.
ഡ്രൈവർക്കു സഹായിക്കും പരുക്ക്. മലപ്പുറം സ്വദേശി വാൻ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി (32), സഹായി അബ്ദുൽ റഹ്മാൻ (38) എന്നിവർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ. മുന്നറിയിപ്പു ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല. വാഹനപരിശോധനയും ഇല്ല.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/6JXRFGHH+93 |
ഡ്രൈവർക്കു സഹായിക്കും പരുക്ക്. മലപ്പുറം സ്വദേശി വാൻ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി (32), സഹായി അബ്ദുൽ റഹ്മാൻ (38) എന്നിവർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ. മുന്നറിയിപ്പു ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല. വാഹനപരിശോധനയും ഇല്ല.
Read more news from the source.

verified
ReplyDelete