കോവളം (21/05/20) : വഴിയോരത്തെ കായൽ മീൻ വിൽപന കേന്ദ്രത്തിൽ നിന്നു മത്സ്യം വാങ്ങാൻ കാർ നിർത്തി നടന്ന ഉടമ തിരിഞ്ഞു നോക്കവെ നിർത്തിയ കാർ കായലിലേക്ക് ഉരുണ്ടു നീങ്ങുന്നു. തിരികെ ഓടിയെത്തി കാറിനുള്ളിൽ കയറാനുള്ള ഉടമയുടെ വിഫല ശ്രമം. കണ്ടു നിന്നവർ വിളിച്ചു കൂവി ഉടമയെ പിന്തിരിക്കവെ വേഗമാർജിച്ച കാർ നേരെ ഉരുണ്ട് കായലേക്കിറങ്ങി മുങ്ങിത്താണു.
കാറിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ വെള്ളായണി കായലിന്റെ കാക്കാമൂല-കാർഷിക കോളജ് ബണ്ട് റോഡിലാണ് കാഴ്ചക്കാരെ സ്തബ്്ധരാക്കിയ സംഭവം. കായലിൽ പൂർണമായി മുങ്ങിത്താണ കരുംകുളം കൊച്ചുതുറ സ്വദേശി രാജേന്ദ്രന്റെ കാർ വിഴിഞ്ഞത്തെ ഫയർ ഫോഴ്സ് രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ച് കെട്ടിയുയർത്തി കരയ്ക്കെത്തിച്ചു. ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്നു ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.
നഗരത്തിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെ കായൽ മീൻ വാങ്ങാനായാണ് രാജേന്ദ്രൻ വാഹനം ഒതുക്കി നിർത്തിയത്. ഫസ്റ്റ് ഗിയറിലായിരുന്ന വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നുവെങ്കിലും ശരിക്കു വീണിട്ടുണ്ടാവില്ലെന്ന് രാജേന്ദ്രൻ പറയുന്നു.
വിഴിഞ്ഞം ഫയർ ഫോഴ്സ് സംഘം രണ്ടു മണിക്കുറിലേറെ ശ്രമിച്ച് ക്രെയിൻ സഹായത്തോടെയാണ് വാഹനത്തെ പുറത്തെത്തിച്ചത്.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| driver forgot to put hand brake | always configure hand brake while parking | 0+ | https://plus.codes/6JWRCXGV+8R |
നഗരത്തിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെ കായൽ മീൻ വാങ്ങാനായാണ് രാജേന്ദ്രൻ വാഹനം ഒതുക്കി നിർത്തിയത്. ഫസ്റ്റ് ഗിയറിലായിരുന്ന വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നുവെങ്കിലും ശരിക്കു വീണിട്ടുണ്ടാവില്ലെന്ന് രാജേന്ദ്രൻ പറയുന്നു.
വിഴിഞ്ഞം ഫയർ ഫോഴ്സ് സംഘം രണ്ടു മണിക്കുറിലേറെ ശ്രമിച്ച് ക്രെയിൻ സഹായത്തോടെയാണ് വാഹനത്തെ പുറത്തെത്തിച്ചത്.
Read more news from the source.

verified
ReplyDelete