കളമശേരി (23/05/20) : ലോക്ഡൗൺ കാലത്ത് അമിതവേഗം അപകടങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ കുസാറ്റ് ജംക്ഷനിലെ സിഗ്നൽ നിർത്തലാക്കുകയും റോഡ് കുറുകെ കടക്കുന്നത് വിലക്കി അടച്ചുകെട്ടുകയും ചെയ്തു. പകരം തുറന്ന യുടേണിൽ ആദ്യദിനത്തിൽ തന്നെ അപകടം നടന്നു. കാറും മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻവശത്ത് യുടേൺ തുറന്നത് ഈ പ്രദേശത്തെ പുതിയ അപകടമേഖലയാക്കിയിരിക്കുകയാണ്.
ഇവിടെ നിന്നു യുടേൺ മാറ്റി സ്ഥാപിക്കണമെന്നും അല്ലെങ്കിൽ അപകടങ്ങൾ വർധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു. 1500ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോൾ തുറന്നിട്ടുള്ള യുടേണിലൂടെ വിദ്യാർഥികൾ വാഹനം കടത്തുകയും തെറ്റായ ദിശയിൽ ഓടിച്ച് കോളജിലേക്ക് പ്രവേശിക്കാനും ഇടയുണ്ട്.
അപകടം വർധിക്കാനെ ഇപ്പോഴത്തെ പരിഷ്കാരം ഉപകരിക്കൂ. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായതിനാൽ ഗതാഗതക്കുരുക്കും വർധിക്കും. അപകടം ഒഴിവാക്കാൻ യുടേൺ ഇവിടെ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| temporary u turn placed at crowded area, speeding | TBA | 0+ | https://plus.codes/7J2R28X9+HH |
അപകടം വർധിക്കാനെ ഇപ്പോഴത്തെ പരിഷ്കാരം ഉപകരിക്കൂ. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായതിനാൽ ഗതാഗതക്കുരുക്കും വർധിക്കും. അപകടം ഒഴിവാക്കാൻ യുടേൺ ഇവിടെ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു.
Read more news from the source.

verified
ReplyDelete