കുമ്പള(കാസർകോട്) (14/06/20) : കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ബന്ധുക്കളായ 2 യുവാക്കൾ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. കുമ്പള ബദ്‍രിയ നഗറിലെ അബു സാലി–ഹസീന ദമ്പതികളുടെ മകൻ ഹുസൈഫ് (18), ബന്ധു കുമ്പളയിൽ താമസിക്കുന്ന തളങ്കര സ്വദേശി ഹസൻ മിദ്‍ലാജ്(18) എന്നിവരാണു മരിച്ചത്. ഗായകൻ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. സാരമായ പരുക്കേറ്റ മൊഗ്രാലിലെ കുഞ്ഞഹമ്മദിന്റെ മകൻ ഷഹലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control, slipping during rain | go slow especially during rain | 2+ | https://plus.codes/7J4PHXRH+MF |
വൈകിട്ട് ബദിയടുക്ക–കുമ്പള റോഡിൽ നായിക്കാപ്പ് സ്കൂളിനടുത്തായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്നു. മറിഞ്ഞ കാർ മരത്തിലിടിച്ചാണു നിന്നത്. കാർ പൂർണമായും തകർന്നു. നാട്ടുകാർ എത്തിയാണു മൂവരെയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി. ഹസീനയുടെ സഹോദരന്റെ മകൻ തളങ്കര അബ്ദുൽ ഖാദറിന്റെ മകനാണ് മരിച്ച ഹസൻ മിദ്‍ലാജ്.
Read more news from the source.
verified
ReplyDelete