പഴയങ്ങാടി (12/06/20) : രാമപുരം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ ചരക്ക് ലോറി ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടു. ബെൽഗാമിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി പോകുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ അപ്രോച്ച് റോഡിലെ സുരക്ഷാഭിത്തി ഇടിച്ചുതകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർ ബീർസിംഗ് (45)ന് പരുക്കേറ്റു.
എതിർ ദിശയിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഗ്യാസ് ടാങ്കർ ലോറിയുമായി തലനാരിഴക്കാണ് കൂട്ടിയിടിക്കാതിരുന്നതെന്ന് അപകടത്തിൽപെട്ട ലോറിഡ്രൈവർ പറഞ്ഞു. ലോറിയിലുണ്ടായ പഞ്ചസാര മറ്റൊരു ലോറിയിലേക്ക് മാറ്റി. രാത്രി സമയങ്ങളിൽ പാലത്തിന് സമീപത്തെ വെളിച്ചക്കുറവും അപകട കാരണമാകും. സമീപത്തെ പഴയപാലത്തിന്റെ നവീകരണ പ്രവർത്തി നടക്കുന്നത് ശ്രദ്ധയിൽ പെടാത്ത വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തിൽ പെടുന്നത്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control | go slow | 0 | https://plus.codes/7J4Q27W8+P6 |
മതിയായ സിഗ്നൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്. നിർമാണ പ്രവർത്തി നടക്കുന്നതിനാൽ ഹെവിവാഹനങ്ങൾ 30വരെ എൻഎച്ച് 66വഴി കടന്നുപോകണമെന്ന് അറിയിപ്പുണ്ടെങ്കിലും ആരും തന്നെ ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. ഹെവിവാഹനങ്ങൾ കടന്ന് പോയാൽ നിലവിൽ ഗതാഗതം നടത്തുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അരിക് ഇടിയാനും കാരണമാകും.
Read more news from the source.

verified
ReplyDelete