Sunday, 28 June 2020

ആലുവ ബൈപാസ് കവലയിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാർ തകർന്നു; 2 പേർക്കു പരുക്ക്

ആലുവ (28/06/20) : ദേശീയപാതയിലെ ബൈപാസ് കവലയിൽ കണ്ടെയ്നർ ലോറി ഇടിച്ചു കാർ തകർന്നു. കാറിൽ ഉണ്ടായിരുന്ന കൊച്ചി സ്വദേശികളായ 2 പേർക്കു നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ 10 മീറ്റർ മുന്നിലേക്കു തെറിച്ചുപോയി. പിൻഭാഗമാണു തകർന്നത്.
എറണാകുളം ഭാഗത്തു നിന്നു ബൈപാസ് കവലയിലെത്തിയ കാർ ബ്രിജ് റോഡിലേക്കു തിരിയാൻ സിഗ്നൽ തെളിയുന്നതു കാത്തു കിടക്കുമ്പോഴാണ് അതേ ദിശയിൽ തന്നെ വന്ന നാഗാലാൻഡ് റജിസ്ട്രേഷൻ ലോറി പിന്നിൽ ഇടിച്ചത്. ഇതിനിടെ ലോറി ഡ്രൈവറുടെ പാദം ബ്രേക്കിനും ആക്സിലേറ്ററിനും ഇടയിൽ കുരുങ്ങി. ഇദ്ദേഹത്തെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2R4955+4R

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...