Sunday, 28 June 2020

കാപ്പിസെറ്റ് റൂട്ടിലെ ചെറ്റപ്പാലത്ത് അപകടം

പുൽപള്ളി (27/06/20) : കാപ്പിസെറ്റ് റൂട്ടിലെ താഴെ ചെറ്റപ്പാലം അപകട മേഖലയായി മാറുന്നു. അടുത്തിടെ റോഡ് റീടാര്‍ ചെയ്തതോടെ വാഹനങ്ങള്‍ക്കു വേഗതയേറുകയും അപകടങ്ങൾ തുടർക്കഥയുമാകുന്നു. ഇന്നലെ ബൈക്കും കാറും കൂട്ടിയിടിച്ചതാണ് ഇതിൽ ഒടുവിലത്തെ സംഭവം.താഴെ ചെറ്റപ്പാലത്ത് നിന്നാണു ശശിമലയിലേക്കും കാപ്പിസെറ്റ് ഭാഗത്തേക്കും റോഡ് തിരിയുന്നത്.ശശിമല റൂട്ടില്‍ നിന്ന് പ്രധാന റോഡിലേക്കു കയറുന്നവര്‍ക്ക് കൊടും വളവായതിനാല്‍ വാഹനങ്ങളെത്തുന്നത് കാണാനാവില്ല.
അപകടത്തിന് കാരണവും ഇതാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡിലേക്ക് മരക്കൊമ്പുകള്‍ ചാഞ്ഞുകിടക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു.ഇന്നലെ രാവിലെ സ്കൂട്ടര്‍ യാത്രക്കാരന്‍ ഉദയക്കവല സ്വദേശി നടുപ്പറമ്പില്‍ തങ്കച്ച(53) നാണ് കാപ്പിസെറ്റ് റൂട്ടിലേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. ഇരുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്നതു കാണാനാവാത്ത പ്രശ്നം നേരത്തെയുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, visibility issue due to the curve of roadTBA0+https://plus.codes/7J3RQ5XR+7F

ഇവിടെ അപകട സാധ്യതയുണ്ടെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. താഴെ ചെറ്റപ്പാലത്ത് സ്ഥാപിച്ച തെരുവ് വിളക്കും രാത്രി യാത്രക്കാരെ വലയ്ക്കുന്നു. പുല്‍പള്ളി ഭാഗത്തേക്കുള്ള റോ‍ഡിലേക്കാണു വിളക്ക് പ്രകാശിക്കുന്നത്. ഈ വിളക്ക് യാത്രക്കാരുടെ കണ്ണില്‍ കുത്തുന്നുവെന്ന പ്രശ്നവുമുണ്ട്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...