കല്ലമ്പലം (18/06/20) : ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്തിന് സമീപം നാലു വാഹനങ്ങൾ അപകടത്തിൽപെട്ട് മൂന്നു പേർക്ക് ഗുരുതര പരുക്ക്. ഇടിയെത്തുടർന്ന് ലോറി മറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ മരുന്നുമായി എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വാനിന്റെ പിറകിൽ ലോറി ഇടിച്ചതാണ് ആദ്യ അപകടം.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/6JWRQQGP+68 |
ഇടിച്ച ലോറി നിയന്ത്രണം തെറ്റി സമീപത്തെ താഴ്ചയിലുള്ള ചതുപ്പിലേക്കു മറിഞ്ഞെങ്കിലും ആളപായമുണ്ടായില്ല. അപകടം കണ്ട് നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന മിനി ടാങ്കർ ഇടിച്ചു കയറിയാണ് രണ്ടാമത്തെ അപകടം. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. പാരിപ്പള്ളിയിൽ നിന്നു വിതുരയിലേക്കു കമ്പിയുമായി വന്ന ലോറിയിലാണ് മിനി ടാങ്കർ ഇടിച്ചത്. ഗുരുതര പരുക്കേറ്റ നെയ്യാറ്റിൻകര സ്വദേശികളായ കമൽ(23),പ്രവീൺ(21),ഗണേഷ്(20) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more news from the source.
No comments:
Post a Comment