Thursday, 11 June 2020

ദേശീയപാതയിൽ വട്ടമ്പലത്ത് സിമന്റ് മിക്സർ വാഹനത്തിൽ സ്കൂട്ടർ ഇടിച്ച് യുവതി മരിച്ചു

മണ്ണാർക്കാട് (10/06/20) : ദേശീയപാതയിൽ വട്ടമ്പലത്ത് സ്കൂട്ടർ സിമന്റ് മിക്സർ വാഹനവുമായി ഇടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തീപിടിച്ച് സ്കൂട്ടർ പൂർണമയി കത്തിനശിച്ചു. കരിമ്പുഴ വല്ലപ്പള്ളി യൂസഫിന്റെ ഭാര്യ സക്കീന (47) ആണു മരിച്ചത്. പരുക്കേറ്റ മകൾ സൗദയെ (27) പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 3 മണിയോടെ വട്ടമ്പലം വളവിലെ കയറ്റത്തിലാണ് അപകടം. സിമന്റ് മിക്സർ വാഹനത്തിന്റെ പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പെരിന്തൽമണ്ണയിലേക്കു കൊണ്ടുപോകുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ സക്കീന മരിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedinggo slow1https://plus.codes/7J2RXCPF+7W

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...