Wednesday, 24 June 2020

ചോറ്റി ജംക്‌ഷനിൽ ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

കാഞ്ഞിരപ്പള്ളി (23/06/20) : ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പുഞ്ചവയൽ കൊയ്പ്പമറ്റം കെ.ആർ.സുഗതന്(59) പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ ദേശീയപാതയിൽ ചോറ്റി ജംക്‌ഷനു സമീപമായിരുന്നു അപകടം.
റബർ ബോർഡ് ജീവനക്കാരനായ സുഗതൻ സഞ്ചരിച്ച ബൈക്കിൽ പിന്നാലെ എത്തിയ കാറാണ് ഇടിച്ചത്. തലയ്ക്കു പരുക്കേറ്റ സുഗതനെ കാറിലുണ്ടായിരുന്നവർ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുണ്ടക്കയത്തു നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു ‍ പോവുകയായിരുന്നു ബൈക്കും കാറും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRHR7X+X9

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...