Friday, 12 June 2020

ബൈക്ക് നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

കോട്ടയം(20-03-2015): അമിതവേഗതയിലത്തെിയ ബൈക്ക് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കടയ്ക്കുമുന്നില്‍നിന്നയാള്‍ക്കും പരിക്കേറ്റു. ബൈക്ക്യാത്രികനായ കാഞ്ഞിരം ഇരുപത്തിനാലില്‍ച്ചിറ തൈപ്പറമ്പില്‍ ജയന്റെ മകന്‍ വിഷ്ണുവാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാഞ്ഞിരം അറുപതില്‍വീട്ടില്‍ നന്ദനന്റെ മകന്‍ അരുണ്‍ (21), കടയ്ക്കുമുന്നില്‍നിന്ന ചെങ്ങളം ആമ്പക്കുഴിയില്‍ വിജയന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍കോേളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11.30ന് ചെങ്ങളം മരുതനയ്ക്കുസമീപമാണ് അപകടം. കിളിരൂര്‍ക്കുന്ന് അമ്പലത്തിന്റെ സമീപത്തുനിന്നും പെട്രോള്‍ അടിക്കുന്നതിനായി ചെങ്ങളത്തെ പെട്രോള്‍ പമ്പിലേക്ക്‌പോയ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികില്‍ ചെങ്ങളം ഇരുവേലിച്ചിറ ഷാജി നടത്തുന്ന പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡരികിലെ സര്‍വേക്കല്ല് ഇടിച്ചുതെറിപ്പിച്ചശേഷം കടയ്ക്കുള്ളില്‍കിടന്ന മേശയുടെ മുകളിലേക്ക് ബൈക്ക് വീണു. ഈസമയം നാരങ്ങാവെള്ളം കുടിക്കുന്നതിന് കടയ്ക്ക്മുന്നില്‍നിന്ന വിജയനെയും ഇടിച്ചുവീഴ്ത്തി. നാരങ്ങാവെള്ളമെടുക്കാന്‍ കടയ്ക്കകത്തേയ്ക്കുകയറിയ കടയുടമ ഷാജി തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുമരകം പൊലീസും സ്ഥലത്തത്തെിയിരുന്നു.
 എതിര്‍വശത്തുനിന്നുവന്ന ഓട്ടോറിക്ഷാ വലതുവശത്തേക്കുതിരിയുന്നതുകണ്ട് പെട്ടന്ന് വെട്ടിച്ചപ്പോളാണ് ബൈക്ക് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Kottayam (20-03-2015): A young man who was riding a bike lost control and crashed into a shop. An accompanying friend and a man in front of the shop were injured. Jayan's son Vishnu (21) died on the spot. Nandanan's son Arun (21) and his friend Chengalam Ambakkuzhiyil Vijayan (57) were injured in the incident. They were admitted to Kottayam Medical College Hospital.
The accident took place near Chengalam Maruthana at 11.30 am on Thursday. The bike went to a petrol pump in Chengalam to get petrol from near the Kilirurkunnu temple and went out of control and crashed into a box shop run by Chengalam Iruvelichira Shaji on the roadside. The bike crashed into a table in the shop after hitting a roadblock. At this time, Vijayan was knocked down in front of the shop for drinking lemonade. Shaji, the shop owner, escaped with his head cut off as he went inside the shop to fetch lemonade. The fleeing locals led the rescue operation. Kumarakom police were also present at the spot.
 Locals said the bike went out of control and crashed into a shop when it saw an autorickshaw coming from the opposite direction turning right.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lose control due to overspeedingdrive slowely1https://plus.codes/6JXRHFJP+7R

read more from source

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...