Friday, 12 June 2020

സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു രണ്ടു പേരുടെ നില ഗുരുതരം

ഗുരുവായൂർ (21-10-2019): ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് മരിച്ചത്. 20-10-2019 ഞായറാഴ്ച രാത്രി പത്തരയോടെയാണ് സ്‌കൂട്ടറിന്റെ പിറകിൽ  ബൈക്ക് ഇടിച്ചു കയറിയത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ അതുവഴി വന്ന വാഹനത്തിൽ മുതു വട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും രാഹുൽ മരണത്തിന് കീഴടങ്ങിയിരുന്നു. രാഹുലിന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന മുതുവട്ടൂർ സ്വദേശി അനീഷ്, ഇടിച്ച ബൈക്കിൽ ഉണ്ടായിരുന്ന ചിറ്റാട്ടുകര സ്വദേശികളായ കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 ), സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷി മകൻ ഡാനി (22 ) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കണ്ണനെയും ഡാനിയേയും തൃശ്ശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ഗുരുതരപരിക്കേറ്റ കണ്ണനെ അടിയന്തിര ഓപ്പറേഷന് വിധേയമാക്കി. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന്

Guruvayur (21-10-2019): A young man was killed when his bike collided with the back of a scooter on Guruvayur Thrissur State Highway, Guruvayur Palli Road. Three people were injured. Rajan's son Rahul (22) died at Guruvayoor Paluvai Kelankandam. The bike collided with the back of the scooter at around 10.30 pm on Sunday 20-10-2019. The injured were rushed to the Muthu Vattoor Raja Hospital in a passing vehicle. By the time he reached the hospital, Rahul had succumbed to his injuries. Aneesh from Muthuvattur, who was with Rahul on a scooter, Pushkaran's son Kannan (23) from Kondara Valappil, Chittatukara and Joshi's son Danny (22) from Chittilappilly were injured in the collision. Kannan and Danny were rushed to Thrissur Ashwani Hospital with serious injuries. Kannan, who sustained serious head injuries, underwent emergency surgery. The bike overtook another vehicle and crashed into a scooter

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeeding
and hitting on back side of scooter
overtake with care1
https://plus.codes/7J2RH3X3+GR



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...