Thursday, 18 June 2020

ആലുവ റൂറൽ എസ്പി ഓഫിസ് കവലയിൽ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്ന പഴയ കോൺക്രീറ്റ് കുറ്റി അപകടങ്ങൾക്ക് ഇടയാക്കുന്നു

ആലുവ (18/06/20) : റൂറൽ എസ്പി ഓഫിസ് കവലയിൽ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്ന പഴയ കോൺക്രീറ്റ് കുറ്റി അപകടങ്ങൾക്ക് ഇടയാക്കുന്നു. രാത്രിയിലാണ് അപകടങ്ങളേറെ. ഇരുചക്രവാഹന യാത്രികരാണ് ഇതിൽ ഇടിച്ചു മറിയുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും 4 ബൾബുകൾ മാത്രമേ തെളിയുന്നുള്ളൂ. 4 റോഡുകൾ കൂടിച്ചേരുന്ന കവലയാണിത്. 10 മീറ്റർ ഉയരമുള്ള ഇരുമ്പു പൈപ്പിലാണ് ആലുവ ടൗൺ, എറണാകുളം, തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കു തിരിയാനുള്ള ദിശാസൂചിക സ്ഥാപിച്ചിരുന്നത്. 3 മാസം മുൻപു പൈപ്പ് ഒടിഞ്ഞു. അതുറപ്പിച്ചിരുന്ന കോൺക്രീറ്റ് ഭാഗം മാത്രം അവശേഷിച്ചു.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാഹന ഡ്രൈവർമാർ ഇവിടെ എത്തുമ്പോൾ എങ്ങോട്ടു തിരിയണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകും. അടുത്തുള്ള പെട്ടിക്കടക്കാരാണ് വഴി പറഞ്ഞു കൊടുക്കുന്നത്. അതു മടുത്തപ്പോൾ അവർ താഴെ വീണുകിടന്ന ബോർഡുകൾ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ കെട്ടിവച്ചു. എന്നാലും രാത്രി എത്തുന്നവർ വെട്ടിലാകും. എസ്പി ഓഫിസിൽ പാറാവു നിൽക്കുന്ന പൊലീസുകാരല്ലാതെ പരിസരത്ത് ഒരാളും ഉണ്ടാകില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of sign boards, lack of street lights at nightNA as no accident details available0+https://plus.codes/7J2R4924+5Q

ഇവിടെ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. വൈദ്യുതി കമ്പികൾക്കു തടസ്സമായ വൃക്ഷത്തലപ്പുകൾ വെട്ടിമാറ്റിയ കൂട്ടത്തിൽ ക്യാമറകളിലേക്കുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളും അറ്റുപോയി. മൂന്നാഴ്ച മുൻപാണു സംഭവം. 6 മാസം മുൻപ് എസ്പി ഓഫിസിനു മുൻപിലെ പെട്ടിക്കടയിൽ മോഷണം നടന്നിരുന്നു. കടയുടെ മുകളിലെ ഷീറ്റുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അന്നു പൊലീസ് പരിശോധിച്ചപ്പോഴും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...