Friday, 19 June 2020

ചെറുവത്തൂർ ടൗണിൽ അപകടക്കെണിയായി കുഴി

ചെറുവത്തൂർ (18/06/20) : ശ്രദ്ധയൊന്നു മാറിയാൽ ഏത് വാഹനവും ഈ കുഴിയിൽ വീഴും. ദേശീയപാതയിലുള്ള ചെറുവത്തൂർ ടൗണിലെ വലിയ കുഴിയാണ് വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കുന്നത്. ദേശീയപാതയിൽ റോഡ് തകർന്ന് വലിയ കുഴി ഉണ്ടാവുകയായിരുന്നു. ശക്തമായ മഴയിൽ ഈ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് കുഴിയുടെ ആഴം കാണാൻ സാധിക്കുന്നില്ല. ഇതു മൂലം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഒട്ടെറെ പേർ ഈ കുഴിയിൽ വീഴുകയും ചെയ്തു.
ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ടൗണിലെ ചുമട്ട് തൊഴിലാളികൾ കുഴിയുടെ സമീപം ടയറുകൾ വച്ച് അപകട സൂചന നൽകിയെങ്കിലും രാത്രി സമയങ്ങളിൽ ഇതിന് മുകളിലുടെ തന്നെ വാഹനങ്ങൾ കടന്ന് പോകുന്ന അവസ്ഥ വന്നു. ബസ്റ്റാൻഡിനകത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് ബസുകൾ പോകുന്ന ബൈപാസ് റോഡിന് മുന്നിലാണ് കുഴിയുള്ളത്. ദേശീയപാതയിലൂടെ വേഗത്തിൽ കടന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ഈ കുഴി കാണാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ വാഹനയാത്രക്കാർ ഏത് സമയത്തും അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണുള്ളത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous pothole on road, less visibility during night, speedingNA as no accident details available0+https://plus.codes/7J4Q6587+42

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...