Friday, 19 June 2020

പാണ്ടങ്കരി പുതുപുരയ്‌ക്കൽ പാലത്തിന് സമീപം നിയന്ത്രണം തെറ്റി ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു

എടത്വ (18/06/20) : ബൈക്കുമായി വെള്ളത്തിൽ വീണ യാത്രക്കാരന് രക്ഷകരായി യുവാക്കൾ. ആശാരിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചെന്നിത്തല സ്വദേശി ഓമനക്കുട്ടൻ (54) ആണ് അപകടത്തിൽപെട്ടത്. പാണ്ടങ്കരി കണിച്ചേരി റിനോഷ്, കണ്ണംമാലിൽ ജിത്തു എന്നിവരാണ് വെള്ളത്തിൽ വീണ ഓമനക്കുട്ടനെയും ബൈക്കും കരയ്ക്ക് എത്തിച്ചത്.
പാണ്ടങ്കരി എസ്‌എൻഡിപിക്ക് സമീപമുള്ള പുതുപുരയ്‌ക്കൽ പാലത്തിന് സമീപം വച്ച് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. എടത്വായിൽനിന്ന് ചെന്നിത്തലയിലുള്ള വീട്ടിലേക്ക് മടങ്ങും വഴി പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം തെറ്റി ബൈക്ക് തോട്ടിലേക്ക് വീഴുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the bikeTBA0+https://plus.codes/6JXR9F3H+XQ

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...