Monday, 29 June 2020

താവം മേൽപാലത്തിൽ അപകടഭീഷണി

പഴയങ്ങാടി (28/06/20) : പിലാത്തറ, പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ പ്രധാന മേൽപാലങ്ങളിൽ ഒന്നായ താവം മേൽപാലത്തിന്റെത് (എക്സ്പാൻഷൻ ജോയിന്റ്) ഇരുമ്പ് കവചം പൊട്ടി മുകളിലേക്ക് തളളി നിൽക്കുന്നത് അപകട ഭീതി ഉയർത്തുന്നു.

പ്രധാനമായും ഇരുചക്രവാഹനങ്ങളാണ് ഭീഷണി നേരിടുന്നത്. വലിയവാഹനങ്ങൾ പൊട്ടിയ ഇരുമ്പ് കവചത്തിന് മുകളിലൂടെ കടന്ന് പോകുമ്പോൾ മറ്റ് ഭാഗത്തും ഇരുമ്പ് കവചം പൊട്ടാൻ സാധ്യതയേറെയാണ്. പൊട്ടിയ ഭാഗം വെൽഡിങ് ചെയ്ത് ഉറപ്പിച്ചില്ലെങ്കിൽ കൂടുതൽ അപകടത്തിന് വഴിയൊരുക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
poor condition of the bridgeNA as no accident details available0+https://plus.codes/7J4Q27CC+5C

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...