Monday, 29 June 2020

കുമാരനല്ലൂർ മേൽപാലം ജംക്​ഷനിൽ അപായസാധ്യത

കോട്ടയം (29/06/20) : കുമാരനല്ലൂർ റെയിൽവേ മേൽപാലവും എംസി റോഡും ചേരുന്ന ഭാഗത്ത് ട്രാഫിക് സിഗ്നലും ഐലൻഡും ഇല്ലാത്തത് അപായ സാധ്യത കൂട്ടുന്നു. മേൽപാലത്തിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ദിശ കാണിക്കുന്ന സിഗ്നൽ സംവിധാനം ഇല്ലാത്തതും എംസി റോഡിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കായി അപായ സൂചനകൾ സ്ഥാപിക്കാത്തതുമാണ് അപകട കാരണം.
ഏറ്റുമാനൂർ ഭാഗത്തു നിന്ന് എത്തി മേൽപാലത്തിലേക്ക് ശ്രദ്ധയില്ലാതെ കയറുന്നതും പാലമിറങ്ങി കോട്ടയം ഭാഗത്തേക്ക് അശ്രദ്ധമായി തിരിക്കുന്നതും അപകടമുണ്ടാക്കും. നിരപ്പായ റോഡിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങളും പാലത്തിൽ നിന്ന് റോഡിലേക്ക് എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, lack of lights at night, no signallingNA as no accident details available0+https://plus.codes/6JXRJG8J+8W

എംസി റോഡിലേക്ക് പാലം ചേരുന്ന ഭാഗത്ത് പൊലീസ് സാന്നിധ്യവും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ല. രാത്രികാലങ്ങളിൽ വെളിച്ചം കുറവ്. സമീപന പാതയും എംസി റോഡും ചേരുന്ന ഭാഗത്തെ ഉയരവ്യത്യാസം ആശയക്കുഴപ്പത്തിനു കാരണമാകുന്നു. മീഡിയനു പകരം റൗണ്ടാന പോലെ സംവിധാനവും സിഗ്നൽ സംവിധാനവുമാണ് ശാശ്വത പരിഹാരം.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...