ഈരാറ്റുപേട്ട (05/06/20) : കാഞ്ഞിരപ്പള്ളി റോഡിൽ ചെമ്മലമറ്റത്തിന് സമീപം കാർ നിയന്ത്രണംവിട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് പാഞ്ഞുകയറി. പുരയിടത്തിൽ കിണറിന്റെ തിട്ടയിലിടിച്ച് നിന്ന കാർ കിണറ്റിൽ പതിയ്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന പൊരിയത്ത് ചാക്കോച്ചന് നിസാര പരിക്കേറ്റു. റോഡിൽ തെന്നിയ വാഹനം ചെറിയ മരം ഇടിച്ചുതകർത്താണ് പുരയിടത്തിലേയ്ക്ക് പാഞ്ഞുകയറിയത്. ചെമ്മലമറ്റം പള്ളിയിലെ കപ്യാരുടെ വീട്ടുമുറ്റത്തേയ്ക്കാണ് വാഹനം ഇടിച്ചുകയറിയത്. റോഡിനും വീട്ടുമുറ്റത്തിനും ഇടയിലുണ്ടായിരുന്ന കയ്യാലയും കാർ ഇടിച്ചുതകർത്തു. അപകടത്തിൽ കാർ സാരമായി തകർന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0 | https://plus.codes/6JXRJQPG+2V |
Read more news from the source.

No comments:
Post a Comment