Wednesday, 24 June 2020

മങ്ങാട് പാലത്തിൽ ലോറിയിൽ നിന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ മറിഞ്ഞ് അപകടം

അഞ്ചാലുംമൂട് (23/06/20) : ലോറിയിൽ നിന്നു പറന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ (38)ണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാർ പോകുന്നതിനിടെ എതിർദിശയിൽ വീട്ടു സാധനങ്ങൾ കയറ്റിപ്പോയ ലോറിയിൽ നിന്നു മേശ തെറിച്ചു വീഴുന്നതു കണ്ടു കാർ വെട്ടിച്ചു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു. മനോധൈര്യം കൈവിടാതെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന ഗോപകുമാർ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sudden turning to avoid hitting caused the accidentTBA0+https://plus.codes/6JWRWJC5+39

പാലത്തിന്റെ കൈവരിക്ക് ഉറപ്പുണ്ടായിരുന്നതാണു രക്ഷയായതെന്നും അല്ലെങ്കിൽ കാർ കായലിൽ പതിക്കുമായിരുന്നെന്നും ഡോ.ഗോപകുമാർ പറഞ്ഞു. കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയുടെ വശങ്ങളിൽ ഗ്രിൽ ഉള്ളതിനാൽ സാധനങ്ങൾ കെട്ടിവച്ചിരുന്നില്ല. സ്ഥലത്തെത്തിയ പൊലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഭാഗികമായി തകർന്ന കാർ ക്രെയിൻ ഉപയോഗിച്ചു മാറ്റി.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...