Tuesday, 23 June 2020

എംസി റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറുകൾ അപകടത്തിനു വഴിയൊരുക്കുന്നു

കുറവിലങ്ങാട് (20/06/20) : എംസി റോഡിൽ കോട്ടയം– എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ പുതുവേലി വൈക്കം കവലയിൽ വാഹന അപകടത്തിനു വഴിയൊരുക്കി അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറുകൾ. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ ഡിവൈഡർ നിർമിച്ചതിനു ശേഷം അൻപതിലധികം അപകടങ്ങൾ ഉണ്ടായി. ശനി രാത്രി പാലക്കാട് നിന്നു വന്ന കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി.
കൊടുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓയിൽ വഴിയിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. കാറിലെ യാത്രക്കാർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്നു മിനിറ്റുകൾക്കുള്ളിൽ ഓയിലിൽ തെന്നി മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂത്താട്ടുകുളം അഗ്നിരക്ഷാസേന എത്തി റോഡ് വൃത്തിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unscientific divider construction, no reflectors, lack of lightsTBA0+https://plus.codes/6JXRRHJV+38

പുതുവേലി വൈക്കം കവലയിലെ പ്രശ്നം :-

1. ഡിവൈഡർ നിർമാണം അശാസ്ത്രീയം. കൂത്താട്ടുകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പലപ്പോഴും ഡിവൈഡർ കാണില്ല. രാത്രിയിലാണ് അപകടസാധ്യത കൂടുതൽ.

2. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും തെളിയുന്നില്ല.

3. വൈക്കം റോഡ് എംസി റോഡിൽ ചേരുന്ന ഭാഗത്തു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല.

4. ഡിവൈഡറിൽ റിഫ്ലക്ടർ ഇല്ല.

5. അപകടങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പുതുവേലി വൈക്കം കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏതാനും ആഴ്ച അപകടത്തിന്റെ എണ്ണം കുറഞ്ഞു. പിന്നീട് ഈ ബോർഡും ഒരു വാഹനം ഇടിച്ചു തകർത്തു.

6. റോഡിനു ഇരുവശത്തും കാട് പിടിച്ച അവസ്ഥ. കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടക്കാൻ പോലും സംവിധാനമില്ല.

7. വഴിവിളക്കുകൾ തെളിയുന്നില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി സ്ഥാപിച്ച സൗരോർജ വിളക്കുകൾ മിക്കവയും കത്തുന്നില്ല. രാത്രി വാഹന അപകടങ്ങൾ നടക്കുമ്പോൾ രക്ഷാപ്രവർത്തനം പോലും ദുഷ്കരം.

8. അപകട സാധ്യത കുറയ്ക്കുന്നതിനു നടപടി ആവശ്യപ്പെട്ടു ജനപ്രതിനിധികളും നാട്ടുകാരും പല തവണ അധികൃതർക്കു നിവേദനം നൽകിയിരുന്നു. പക്ഷേ റോഡിന്റെ ഉടസ്ഥാവകാശം സംബന്ധിച്ചു ഇപ്പോഴും വ്യക്തതയില്ല.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...