Tuesday, 16 June 2020

വണ്ണപ്പുറം – ചേലച്ചുവട് റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു

തൊടുപുഴ (16/06/20) : വണ്ണപ്പുറം – ചേലച്ചുവട് റൂട്ടിൽ എസ് വളവുകളിൽ അപകടങ്ങൾ പതിവാകുന്നു.ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ഈ റൂട്ടിൽ ഭൂരിഭാഗവും കൊടും വളവുകളും, കുത്തനെ ഉള്ള ഇറക്കവും ആണ്. റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം ഈ റൂട്ടിലെ അപകട നിരക്ക് ദിനം പ്രതി വർധിക്കുകയാണ്. വളവുകളിൽ അപകടം സൂചിപ്പിച്ചു കൊണ്ടുള്ള ദിശാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് അപകട സാധ്യത കൂട്ടുകയാണ്.
എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന് പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇല്ലാത്തതു മൂലം  അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. എസ് വളവുകൾക്ക് പുറമേ ഈ റൂട്ടിൽ ഹെയർ പിൻ വളവുകളും ഉണ്ട്. പരിചയമില്ലാത്ത ഡ്രൈവർമാർക്ക് അപകടക്കെണി കൂടിയാണ് ഈ വളവുകൾ.അപകടാവസ്ഥ ചൂണ്ടി കാട്ടി സംരക്ഷണ ഭിത്തി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിലെ അനവധി വീട്ടുകാർ ഒപ്പിട്ട ഒരു പരാതി അധികാരികൾക്ക് നൽകിയിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unscientific road construction, no sign boards, dangerous curve, no crash barrierdrive carefully and slowly0https://plus.codes/6JXRWX97+8H

എന്നാൽ റോഡിന് വീതി കൂട്ടും എന്നതിനാൽ സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ പറ്റില്ല എന്നും പകരം ക്രാഷ് ബാർ സ്ഥാപിക്കാം എന്ന്  അധികൃതർ പറഞ്ഞതായി നാട്ടുകാർ പറയുന്നു. ക്രാഷ് ബാർ സ്ഥാപിച്ചാൽ അപകടങ്ങളെ തടയാൻ സാധിക്കില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...