Monday, 20 July 2020

കുറവിലങ്ങാട് വൈക്കം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈക്കം (06/08/18) : കുറവിലങ്ങാട് വൈക്കം റോഡിൽ മൂവാങ്കൽ ജംക്‌ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാറോടിച്ച കുറവിലങ്ങാട്, വഴുതനപ്പള്ളിൽ മെസി ഇഗ്നേഷ്യസിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ജാമ്യത്തിൽ വിട്ട‌യച്ചു. ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് ഇവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികളാരംഭിച്ചു. എറണാകുളം പാലാരിവട്ടം നെടുങ്ങാടൻ അപ്പാർട്ട്മെന്റ്സ് ജ്യൂവൽ ഹോം ഫ്ലാറ്റ് ഡി ഒന്നിൽ ലാലു മാത്യുവിന്റെ മകനും കംപ്യൂട്ടർ ഹാർഡ് വെയർ മെക്കാനിക്കുമായ ബിപിൻ പി.മാത്യുവാണ് (30) അപകടത്തിൽ മരിച്ചത്. തിങ്കൾ ഉച്ചയ്ക്കായിരുന്നു അപകടം. കാറോടിച്ചയാളുടെ അശ്രദ്ധയാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.
സിസിടിവികളിൽ നിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങളിൽ നിയമലംഘനം വ്യക്തമാണ്. കാർ ഓടിച്ചിരുന്ന മെസിക്കൊപ്പം മൂന്നു കുട്ടികളും ഉണ്ടായിരുന്നു. കാർ മൂവാങ്കൽ ജംക്‌ഷനിൽ എത്തിയപ്പോൾ വലതു വശത്തേക്ക് അതിവേഗത്തിൽ തിരിച്ചു. ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുകയോ സിഗ്നൽ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്നു പൊലീസ് പറഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, violation of traffic rulesTBA1+https://plus.codes/6JXRPHX6+RC

അപ്രതീക്ഷിതമായി തിരിഞ്ഞ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുകളിലൂടെ റോഡിൽ വീണ ബിപിനെ അതുവഴി വന്ന പിക്ക് അപ് വാനിലാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഓടിക്കാൻ ഡ്രൈവറില്ലായിരുന്നു. തുടർന്നു സ്ഥലത്തുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ ആംബുലൻസ് ഓടിച്ച് ബിപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...