Sunday, 9 August 2020

ചവറയിലും നിലമേലിലും വാഹനാപകടം: 2 യുവാക്കൾ മരിച്ചു

ചവറ(30-07-2020):ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. കൊട്ടിയം തഴുത്തല പുത്തൻവീട്ടില്‍ വട്ടക്കായൽ ഹരിഹരപുത്രപിള്ളയുടെ മകൻ മനോജ്‌ (42) ആണ്‌ മരിച്ചത്. ബുധനാഴ്ച രാത്രി 7.30ന്‌ പന്മന കൊല്ലകയ്ക്ക് സമീപമാണ്‌അപകടം കൊല്ലത്തെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായ മനോജ് ജോലി കഴിഞ്ഞ് ബൈക്കില്‍ മാവേലിക്കരയിലെ ഭാര്യവീട്ടിലേക്ക്‌ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മനോജിനെ സമീപത്തുള്ളവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

‌നിലമേലിൽ(30-07-2020):ചടയമംഗലം ശബരിഗിരി സ്‌കൂളിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്‌ മരിച്ചു. ചിതറ തെറ്റിമുക്ക്‌ ചൈത്രത്തിൽ സുനിൽകുമാർ (32) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച വൈകിട്ട്‌ 5.30നാണ്‌‌;അപകടം.നിലമേൽ ഭാഗത്തേക്ക്‌ വരികയായിരുന്ന സുനിൽകുമാർ സഞ്ചരിച്ച കാർ തൊട്ടുമുന്നിൽ സഞ്ചരിച്ച കാറിൽ ഇടിച്ചശേഷം എതിർദിശയിൽനിന്നു വന്ന ഇടമുളയ്‌ക്കൽ പഞ്ചായത്തിന്റെ സ്കോർപിയോ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ റോഡിലേക്ക്‌ തെറിച്ചുവീണു. തുടർന്ന്‌ പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ മരണം.ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിന്റെ കൂടെ കാറിലുണ്ടായിരുന്ന തെറ്റിമുക്ക്‌ ഷീജാഭവനിൽ അജിൽ (29), വി ആർ ഭവനിൽ വിനേഷ്‌ ബാബു(24, വിഷ്‌ണു), പഞ്ചായത്തിലെ വാഹനത്തിന്റെ ഡ്രൈവർ മോൻസി (34) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പൊലീസ്‌കേസെടുത്തു.

chavaraA(30-07-2020): young man was killed when his car and bike collided on the Chavara National Highway. The deceased has been identified as Manoj, 42, son of Vattakkayal Hariharaputra Pillai of Thazhuthala Puthenveettil, Kottiyam. Manoj, a supervisor at a private company in Kollam, was on his way to his wife's house in Mavelikkara after work when his bike collided with a car near Panmana Kollaka at 7.30 pm on Wednesday. Manoj was rushed to a nearby hospital but could not be rescued.

nilamelil(30-07-2020): A young man was killed in a car accident near Chadayamangalam Sabarigiri school. The deceased has been identified as Sunil Kumar, 32, of Chitara Thettimukku. The accident took place at 5.30 pm on Wednesday. Sunil Kumar fell on the road due to the impact of the hit. He was rushed to Paripally Medical College and Hospital where he succumbed to his injuries. Police have registered a case.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike collided with cardrive slowly and safely1https://plus.codes/6JXR2GQR+H5


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car losses control ,rammed on another two carsdrive slowly and safely1https://plus.codes/6JWRRVHJ+RP 


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...