Friday, 21 August 2020

എംസി റോഡില്‍ ഏറ്റുമാനൂരില്‍ ബൈക്ക് അപകടം; യുവാവിന് പരുക്ക്‌

ഏറ്റുമാനൂർ(11-08-2020): വെള്ളക്കെട്ടിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എയിസ് മിനി ലോറിയിൽ ഇടിച്ചു യുവാവിനു പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കൊവിഡ് വാർഡിലേയ്ക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്.രാവിലെ ഒൻപത് മണിയോടെ തെള്ളകത്ത് മാതാ ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കയറി കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ സാഹസികമായാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപ്പെട്ടത്.ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ബൈക്ക്. തെള്ളകം ഭാഗത്ത് വച്ച് വെള്ളക്കെട്ട് ഒഴിവാക്കി റോഡിലൂടെ പോകുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ എയിസ്മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ, ബൈക്ക് യാത്രക്കാരൻ റോഡിൽ തെളിച്ചു വീണു. ഇതോടെ ഇയാളുടെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ചു പോയി. റോഡില്‍ തലയിടിച്ച് വീണാണ് പരുക്കേറ്റത്.ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ഇതുവഴി എത്തിയ വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്കിന്റെ നമ്പർ സഹിതം പോലീസ്‌ നടത്തിയ പരിശോധനയിൽ സോബിൻ തൃശൂർ എന്ന പേരാണ് ലഭിച്ചിരിക്കുന്നത്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ഇയാളെ പുറത്തെ വാർഡിലേയ്ക്കു മാറ്റു. 

Ettumanoor (11-08-2020): A young man was injured when his bike collided with an ace mini lorry while trying to avoid the water. The biker, who was injured in the accident, was admitted to the Medical College Hospital. The injured have not been identified. He was admitted to Kovid ward. The accident took place near Thellakathu Mata Hospital around 9 am. The road here is flooded. Two-wheelers pass through this place adventurously as the road is flooded and pitted. Meanwhile, the bike met with an accident on Tuesday morning. The bike was coming from Ettumanoor area. He was crossing the road when he collided with an Aisminivan coming from the opposite direction. Due to the impact of the thunder, the bike passenger fell on the road. With that, the helmet fell off his head. He was hit in the head on the road and injured.The rescue operation was carried out by the locals and the police. He was rushed to the Medical College Hospital in a vehicle. Police with bike number‌
Sobin Thrissur was found in the test. The injured have been admitted to the isolation ward of the medical college. He was transferred to the Outer Ward only after a covid examination.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control over bikedrive slowly and safely0https://plus.codes/6JXRJGXX+CH

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...