Monday, 10 August 2020

ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

മട്ടന്നൂർ(07-08-2020): മട്ടന്നൂർ കാര പേരാവൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാർഡ്രൈവറായ കീഴല്ലൂരിലെ ഷാജി (45)ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 06-08-2020 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാര പേരാവൂർ ഇറക്കത്തിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽനിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ഷൈലജ ബസ്സും മട്ടന്നൂരിൽനിന്ന് കീഴല്ലൂരിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസ്സിനുള്ളിലേക്ക് ഇടിച്ചു കയറി. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കാറിനുള്ളിൽനിന്ന് ഡ്രൈവറെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.ബസ്സിനുള്ളിൽ കുടുങ്ങിയ കാർ മട്ടന്നൂരിൽനിന്ന് സ്റ്റേഷൻ ഓഫീസർ പി.വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെയാണ് മാറ്റിയത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന്‌ മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


Mattannur (07-08-2020): A man was injured when a private bus collided with a car at Peravoor in Mattannur. The injured was identified as Shaji, 45, of Keezhallur. He was admitted to a private hospital in Kannur with serious injuries. The accident took place on Thursday 06-08-2020 at 1.30 pm at Kara Peravoor landing. The Shailaja bus coming from Ancharakandi to Mattannur collided with a car traveling from Mattannur to Keezhallur. The car crashed into the bus due to the impact of the thunder. Neighbors rushed to the spot, took the driver out of the car and rushed him to a private hospital in Mattannur. The injured were shifted to a hospital in Kannur. The car trapped inside the bus was shifted from Mattannur by the fire brigade led by station officer PV Unnikrishnan with the help of locals. The front of the car was completely destroyed. Traffic on Mattannur-Ancharakandi road was disrupted for half an hour following the accident.
Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
private bus and car collideddrive slowly and safely0https://plus.codes/7J3QWH86+84


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...