കോട്ടയം(07-09-2020): കളത്തിപ്പടിയിൽ (കെ കെ റോഡ്) നിയന്ത്രണംവിട്ട് ഇടിച്ച കാറുകൾക്കിടയിൽ കുടുങ്ങി ബൈക്ക് തവിടുപൊടിയായി. ഒരേ നിരയിൽ പോകുകയായിരുന്ന വാഗണർ, എത്തിയോസ് കാറുകൾക്കിടയിൽ കുടുങ്ങിയാണ് ബൈക്ക് തവിടുപൊടിയായത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കളത്തിപ്പടി മോർ സൂപ്പർ മാർക്കറ്റ് ഭാഗത്തു വെച്ച് എതിർ ദിശയിൽ നിന്നും എത്തിയ തടി ലോറി കണ്ട് മുന്നിൽ പോകുകയായിരുന്ന വാഗണർ കാർ ഡ്രൈവർ ബ്രേക്ക് ചവിട്ടി. ഇതോടെ പിന്നാലെ എത്തിയ ബൈക്ക് വാഗണറിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട എത്തിയോസ് കാർ വാഗണറിനിടയിലേക്ക് ബൈക്കിനെ വെച്ച് അമർത്തി ഇടിച്ചു കയറി. രണ്ടു കാറുകൾക്കും ഇടയിൽ രണ്ടു ബൈക്ക് യാത്രക്കാരൻ കുടുങ്ങിക്കിടന്നു. ഇവിടെ നിന്നും നിയന്ത്രണം തെറ്റി റോഡരികിലേയ്ക്കു പാഞ്ഞു കയറിയ വാഗണറിടിച്ചാണ് മറ്റു രണ്ടു കാൽ നടക്കാർക്കു പരിക്കേറ്റത്.അപകടത്തിന്റെ ശബ്ദ് കേട്ട് ഓടിയെത്തിയ യാത്രക്കാരാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതുവഴി എത്തിയ വാഹനങ്ങളിലായി പരിക്കേറ്റ മൂന്നു പേരെയും ആദ്യം ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തെ തുടർന്നു കെ കെ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മണർകാട് പള്ളി പെരുന്നാൾ നടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നു പോയത്. പോലീസ് കൺട്രോൾ റൂം വാഹനം എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sudden breaking of the car movig front ends in a collition of other two vehicles | drive slowly and safely | 0 | https://plus.codes/6JXRHHR3+46 |

No comments:
Post a Comment