കൊല്ലം(30-08-2020) : എം.സി റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍ വീട്ടില്‍ രഞ്ജിത്ത്, വണ്ടിപ്പുര പുതിയിടം ഗോപാലവിലാസത്തില്‍ രമാദേവി, കൊച്ചുമകള്‍ ഗോപിക എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഗോപികയുടെ അമ്മ ഉദയ, കാറിലുണ്ടായിരുന്ന തടിക്കാട് സ്വദേശി അഹമ്മദലി, ഭാര്യ അഹിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഉദയയുടെ പരിക്കുകള്‍ ഗുരുതരമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.പൊലിക്കോട്ട് നിന്നും വയയ്ക്കലിലേക്ക് വരികയായിരുന്നു ഓട്ടോയുമായി എതിര്‍ ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. ഓട്ടോയുടെ അടിയില്‍പ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Kollam (30-08-2020): A car collided with an autorickshaw on MC Road. Three people died in the accident. Auto driver Thevannoor Charuvilaputhan Veetil Ranjith, Vandipura Puthiyidam Gopalavilasathil Ramadevi and granddaughter Gopika were killed. Gopika's mother Udaya, Tadikkad resident Ahmadali and his wife Ahiya were injured in the incident. Of these, Udaya's injuries are serious. They were admitted to the Medical College Hospital. The auto overturned due to the impact of the thunder. All three were killed when they were hit by an auto. The rescue operation was carried out by the locals.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car and auto collided | drive slowly and safely | 3 | https://plus.codes/6JWRWV93+6V |

No comments:
Post a Comment