കോട്ടയം (01-09-2020): ഓണാഘോഷത്തിന് ശേഷം വീട്ടിൽ നിന്ന് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരൻ മരിച്ചു. കൂരോപ്പട വൈദ്യുതി ബോർഡ് ഓഫീസിലെ കാഷ്യർ പാലക്കാട് ഒറ്റപ്പാലം വെട്ടിക്കാട്ട് പറമ്പിൽ ഡാനി ജോസ് (33) ആണ് 31-08-2020 തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പെരുമ്പാവൂർ ഒക്കൽ കാരക്കോട് വെച്ചാണ് രാത്രി 10.30 ന് അമിത വേഗതയിലെത്തിയ കാർ ബുള്ളറ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ നാട്ടുകാർ പെരുമ്പാവൂർ സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂരോപ്പടയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
Kottayam: An employee of the power department was killed when his car collided with his bike while returning to work. Danny Jose (33), cashier of Kuroppada Electricity Board office, died in a road accident on 31-08-2020 Monday night. The accident took place at 10.30 pm at Karakod, Perumbavoor. The locals admitted him to the Perumbavoor Sanjose Hospital with serious head injuries but could not save his lives.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car came over-speed and hit on bike | drive slowly and safely | 1 | https://plus.codes/7J2R5F22+JM |
No comments:
Post a Comment