Friday, 25 September 2020

മന്പറത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ്‌ ‍ഡ്രൈവർക്ക് പരിക്ക്

മമ്പറം(18-09-2020): ന്യൂ മമ്പറം കള്ള്ഷാപ്പിന് സമീപം നിയന്ത്രണംവിട്ട ലോറി റോഡരികിലെ തെങ്ങിനിടിച്ച്‌ മറിഞ്ഞു.പരിക്കേറ്റ ഡ്രൈവർ ബെംഗളൂരു സ്വദേശി നരേന്ദ്രബാബുവിനെ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 11-നാണ് അപകടം. ബെംഗളൂരുവിൽനിന്ന്‌ കണ്ണൂരിലേക്ക് ഇരുമ്പുപൈപ്പുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായി.അപകടത്തിൽ റോഡരികിലെ വൈദ്യുതത്തൂൺ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി നിലച്ചു. ക്രെയിനുപയോഗിച്ച് മറിഞ്ഞ ലോറി മാറ്റി.അപകടത്തെത്തുടർന്ന് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.


Mambaram (18-09-2020): An uncontrolled lorry collided with a coconut tree on the roadside near New Mambaram toll shop. The injured driver Narendra Babu, a native of Bangalore, was admitted to Thalassery General Hospital. The lorry was traveling from Bengaluru to Kannur with an iron pipe. There was a leak in the diesel tank of the lorry. The lorry was overturned by a crane and the driver was rescued by the fire brigade.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry lost control and hit on a treedrive slowly and safely0
https://plus.codes/7J3QRGG5+C9


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...