കട്ടപ്പന(23/09/2020): നരിയംപറയിൽ മൂന്ന് വാഹനം കൂട്ടിയിടിച്ച് കുഞ്ഞടക്കം മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ നരിയംപറയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറ്റൊരു ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു.അപകടത്തിൽ അന്തർ സംസ്ഥാനക്കാരായ പ്യാരി (40), ബാക്കമുനി (23), സുനിത (30) അനു (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് നാേലാടെ നരിയംപാറക്ക് സമീപമാണ് അപകടം. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ പോവുകയായിരുന്ന ജീപ്പിലിടിക്കുകയും ജീപ്പ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| jeep lost control and hit on another jeep | drive slowly and safely | 0 | https://plus.codes/6JXVP3RV+WP |

No comments:
Post a Comment