പാണ്ടിക്കാട്(25-07-2020): വള്ളുവങ്ങാട് പാലത്തിൽനിന്ന് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് നാസിഫ് (23) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. വള്ളുവങ്ങാട്ടെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഞ്ചേരി കാരാപ്പറമ്പ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വള്ളുവങ്ങാട് പാലത്തിന്റെ കൈവരികൾ തകർത്ത് കാർ കാക്കത്തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നാസിഫ് മരിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പി ശിബിലി (23)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മണ്ണയിൽ സ്വഫ്വാൻ (24), മുഹമ്മദ് നബീൽ (20), കെ അജ്മൽ (22) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകട കാരണമെന്നാണ് നിഗമനം.
Pandikkad (25-07-2020): A young man had a miserable end when his car overturned into a ravine from Valluvangadu bridge. The deceased has been identified as Muhammad Nasif, 23, son of Abdul Nasser, a resident of Nellikuth, Manjeri. The accident happened around 4pm on Saturday. The car in which the five-member group was traveling was returning from a function in Valluvangad. The occupants of the car were Manjeri Karaparambu residents. The car overturned towards Kakkathottu after breaking the arches of Valluvangadu bridge. Rescue operations were immediately launched under the leadership of the locals. The car was completely submerged in water. The injured were rushed to hospital but Nasif died at Manjeri Medical College. P Shibili (23) was admitted to Kozhikode Medical College Hospital with serious injuries while Mannayil Swafwan (24), Mohammad Nabeel (20) and K Ajmal (22) were admitted to a private hospital in Manjeri. The conclusion is that speeding is the cause of the accident.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| over seeded car fall from bridge | drive slowly and safely | 1 | https://plus.codes/7J3R452R+59 |

No comments:
Post a Comment