Saturday, 25 January 2020

ഡാം വളവിൽ അപകടം: വാൻ മറിഞ്ഞ് 17 പേർക്ക് പരുക്ക്

തെന്മല (23/01/20) : ഡാം വളവിലെ വഴുക്കലിൽപെട്ടു വീണ്ടും അപകടം. താഴ്ച്ചയിലേക്ക് വാൻ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ഞായർ പുലർച്ചെ 2നായിരുന്നു അപകടം. വർക്കലയിൽ നിന്നും പഴനി, കൊടൈക്കനാൽ പോയി മടങ്ങുകയായിരുന്നു വാനിലെ യാത്രക്കാർ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
slipping in the curve due to tilesseat belts & safer cars can reduce injuries0https://plus.codes/6JWVX24X+XC

പരുക്കേറ്റവരെ പുനലൂർ താലൂക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ട് പോയി. 10 പേർക്ക് സാരമായ പരുക്കുണ്ട്. അപകടത്തിൽപ്പെട്ടവരെ തെന്മല പോലീസും ഇതുവഴി വന്ന മറ്റു വാഹനങ്ങണിലെ യാത്രക്കാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 അപകടം നടന്നിട്ടും അപകട വളവിലെ വഴുക്കൽ മാറ്റാൻ നടപടിയില്ല.ഇന്റെർലോക്കിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വഴുക്കലാണ് വില്ലനാകുന്നത്. വഴുക്കലിൽപ്പെട്ട് നിയന്ത്രണം വിടുന്ന വാഹനം താഴ്ച്ചയിലെ വനത്തിലേക്കാണ് പതിക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ഒരു സുരക്ഷയുമില്ല. അപകടം ഒഴിവാക്കാൻ അടിയന്തരമായി സ്പീഡ് ബ്രേക്കറും സിഗ്നൽ ലൈറ്റും സ്ഥാപിക്കണമെന്നആവശ്യവും ശക്തമാണ്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...