Friday, 24 January 2020

കാർ നടപ്പാതയിലേക്ക് ഇടിച്ച് കയറി; ഒഴിവായതു വൻദുരന്തം

ആയൂർ (23/01/20) : നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്കു ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കു വൻദുരന്തം ഒഴിവായി. അമ്മയോടൊപ്പം എത്തിയ രണ്ടു കുട്ടികൾ അപകടം നടന്ന നടപ്പാതയ്ക്കു സമീപമാണ് നിന്നത്. ഇവർ സമീപത്തെ കടയിലേക്കു കയറി നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം. റോഡിന്റെ വശത്തു വച്ചിരുന്ന ഇവരുടെ സ്കൂട്ടറിലും കാർ ഇടിച്ചു. ഇതിനു സമീപത്തെ ചായക്കടയിൽ എത്തുന്നവരും പ്രധാനമായും ഇവിടെയാണു നിൽക്കുന്നത്. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, overtaking and loosing controlNA as no protection gear for pedestrians0+https://plus.codes/6JWRVVX5+W8

എന്നാൽ ഇന്നലെ അപകടം ഉണ്ടാകുന്ന സമയത്ത് ആരും ഉണ്ടായിരുന്നില്ല. എംസി റോഡിൽ ആയൂർ മാടൻ കാവിനു സമീപം ഇന്നലെ നാലരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു അൽപനേരം എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊട്ടാരക്കര ഭാഗത്തേക്കു പോയ കാർ നിയന്ത്രണംവിട്ട് സുരക്ഷാവേലി തകർത്ത് നടപ്പാതയിലേക്കു ഇടിച്ചു കയറുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറി കടന്നാണു കാർ‌ എത്തിയതെന്നു പറയുന്നു.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...