Sunday, 26 January 2020

20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയിൽ 2 മണിക്കൂർ!

തെന്മല (28/11/19) : 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയിൽപ്പെട്ട് 2 മണിക്കൂർ മരണത്തോട് മല്ലടിച്ച യുവാവിന് തുണയായത് അസാമാന്യ നിസ്ചയദാർഢ്യം. ഇന്നലെ വൈകിട്ട് 3.30ന് പതിമൂന്ന് കണ്ണറയ്കും കഴുത്തുരുട്ടിക്കും മദ്ധ്യേ ആയിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
slipping in the curve due to tilesseat belts & safer cars can reduce injuries0+https://plus.codes/6JWVX368+9V

ആര്യങ്കാവ് ആനച്ചാടിയിൽ പി. രാജു (42) ദേശീയപാതയിലൂടെ ജീപ്പിൽ സഞ്ചരിക്കുമ്പോൾ 20 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

ആര്യങ്കാവ് സഹകരണ ബാങ്ക് ഭരണസമിതിയങ്കം കൂടിയായ രാജുവിനെ ഇന്നലെ നടന്ന ഉദ്‌ഘാടന യോഗത്തിൽ കാണാത്തതിനെ തുടർന്ന് സിപിഎം കഴുത്തുരുട്ടി ലോക്കൽ കമ്മിറ്റിയംഗം ചന്ദ്രൻ ഫോണിൽ വിളിച്ചപ്പോഴാണ് അപകട വിവരം അറിയിക്കുന്നത്. 4 മണി മുതൽ രാജുവിന്റെ ഫോണിലേക്ക് ചന്ദ്രൻ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. ബെല്ലടിക്കുന്നെണ്ടെങ്കിലും എടുത്തില്ല. 5.15ന് വിളിച്ച കോൾ അറ്റന്റ് ചെയ്ത് തനിക്ക് അപകടം പറ്റിയെന്നും സ്ഥലം വ്യെക്തമല്ലെന്നും അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ 5.45ന് രാജുവിന്റെ കണ്ടെത്തുന്നത്.ജീപ്പിനടിയിൽപെട്ട നിലയിലായിരുന്നു.

അപകടത്തെത്തുടർന്ന് ബോധം നഷ്ടപ്പെട്ട രാജുവിന് ഇടയ്ക്ക് ബോധം വന്നപ്പോഴാണ് ഫോണെടുത്തത്. തലയ്ക്കും വാരിയെല്ലിനും തോളെല്ലിനും ഗുരുതര പരുക്കേറ്റ രാജുവിനെ പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Source:

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...