മണ്ണാർക്കാട് (18/01/20) : ദേശീയപാതയിൽ മണ്ണാർക്കാട് കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപം കാറും ഓട്ടോറിക്ഷയും ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഓട്ടോറിക്ഷ ഡ്രൈവർ കാഞ്ഞിരപ്പുഴ സ്വദേശി വാടാംകുന്നിൽ വേലായുധൻ (54), യാത്രക്കാരായ ചിറക്കൽപ്പടി തൃക്കളൂർ തെക്കേകര വത്സല (52), ചൂരിയോട് മണ്ണയത്ത് അബ്ദുറഹ്മാന്റെ ഭാര്യ നഫീസ (62) എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
കുന്തിപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും കാറിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lack of concentration, speeding | No protection gear for auto passengers | 0+ | https://plus.codes/7J2RXCQX+HW |
കുന്തിപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും കാറിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Read more news from source.

No comments:
Post a Comment